ന്യൂഡൽഹി: ഈ വർഷം കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകൾ ഉണ്ടാകില്ലെന്ന് യു.ജി.സി അറിയിച്ചു. കൊവിഡ് സാഹചര്യത്തിലാണ് തീരുമാനം. പ്ലസ് ടു മാർക്ക് ഉൾപ്പെടെ പരി​ഗണിച്ചായിരിക്കും പ്രവേശനം. 2022- 23ല്‍ പൊതു പ്രവേശന പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കാമെന്നും യു.ജി.സി പറഞ്ഞു.