ചണ്ഡീഗഢ്: പഞ്ചാബ് പി.സി.സി അദ്ധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ധുവിനെ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. സംഗത് സിംഗ് ഗില്‍സിയാന്‍, സുഖ്‌വിന്ദര്‍ സിംഗ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിംഗ് നഗ്ര എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പഞ്ചാബ് പി.സി.സി അദ്ധ്യക്ഷനായി സിദ്ധുവിനെ നിയോഗിക്കുന്നതിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി അമരീന്ദർ സിംഗ് സോണിയയ്ക്ക് കത്തയച്ചത് വിവാദമായിരുന്നു. എന്നാൽ പി.സി.സി അദ്ധ്യക്ഷന്റെ കാര്യത്തിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് അമരീന്ദർ അറിയിച്ചതായി അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞിരുന്നു.
2022ൽ പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവരും തമ്മിലുള്ള പോര് കേന്ദ്ര നേതൃത്വത്തിനു തലവേദനയായിരുന്നു. ഇതു പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇപ്പോൾ സിദ്ധുവിനെ അദ്ധ്യക്ഷനാക്കിയിരിക്കുന്നത്.
AICC President Sonia Gandhi appoints Navjot Singh Sidhu as the President of the Punjab Pradesh Congress Committee with immediate effect. pic.twitter.com/c7ggMUSCts
— ANI (@ANI) July 18, 2021