forex

മുംബയ്: റെക്കാഡുകൾ തിരുത്തിയെഴുതി ഇന്ത്യയുടെ വിദേശ നാണയ ശേഖരം മുന്നേറുന്നു. ജൂലായ് ഒമ്പതിന് സമാപിച്ച ആഴ്‌ചയിൽ ശേഖരം 188.3 കോടി ഡോളർ വർദ്ധിച്ച് പുതിയ ഉയരമായ 61,189.5 കോടി ഡോളറിൽ എത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ ശേഖരത്തിൽ 101.3 കോടി ഡോളറിന്റെ വർദ്ധനയുണ്ടായിരുന്നു. വിദേശ നാണയ ആസ്‌തി (എഫ്.സി.എ) 129.7 കോടി ഡോളർ ഉയർന്ന് 56,828.5 കോടി ഡോളറായി. കരുതൽ സ്വർണശേഖരം ഇപ്പോൾ 3,695.6 കോടി ഡോളറാണ്; കഴിഞ്ഞവാരം വളർച്ച 58.4 കോടി ഡോളർ.

ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. ലോകത്ത് ഏറ്റവുമധികം വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാലാമതാണ് ഇന്ത്യ.