rahul-gandhi

ന്യൂഡല്‍ഹി: ഫോണ്‍ ചേര്‍ത്തല്‍ വിവാദത്തില്‍ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു എന്നാണ് രാഹുലിന്‍റെ ട്വീറ്റ്. പ്രത്യേകിച്ച് ആരുടെയെങ്കിലും പേരോ ഒന്നും പരാമര്‍ശിക്കാതെയാണ് രാഹുലിന്‍റെ ട്വീറ്റ്.

We know what he’s been reading- everything on your phone!#Pegasus https://t.co/d6spyji5NA

— Rahul Gandhi (@RahulGandhi) July 19, 2021

രാജ്യം സുരക്ഷ ഭീഷണി നേരിടുകയാണെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വിഷയത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം തുടരുകയാണ്. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയാണ് പ്രതിപക്ഷ ബഹളം ആരംഭിച്ചത്.