ആദ്യരാത്രിയെക്കുറിച്ച് പല തരത്തിലുള്ള തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തിന്റെ തുടക്കം. അന്ന് തന്നെ ശാരീരികമായി ഒന്നാകണമെന്ന് പങ്കാളിയെ നിർബന്ധിക്കുന്ന ചിലരുണ്ട്. എന്നാൽ ഇത് ലൈംഗിക ജീവിതത്തിൽ ഗുണത്തേക്കാൾ ദോഷമേ ചെയ്യുകയുള്ളൂവെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
മാനസികമായി രണ്ട് പേരും തയ്യാറായതിന് ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുന്നതാണ് നല്ലത്. സെക്‌സിന് നിർബന്ധിക്കുന്നതിന് പകരം മാനസികമായി പങ്കാളിയെ തന്നോടടുപ്പിക്കണം. മെഴുകുതിരി കത്തിച്ച് മുറി അലങ്കരിക്കുന്നതും, പങ്കാളിയുടെ ശരീരത്തിലൂടെ വിരലോടിക്കുന്നതുമൊക്കെ അവരിൽ വികാരമുണർത്തും.
അമിത പ്രതീക്ഷയോടെ ആദ്യരാത്രി കിടപ്പറയിലേക്ക് ചെല്ലുമ്പോൾ പങ്കാളി ഉറങ്ങുകയാണെങ്കിലോ? പലർക്കും നിരാശയായിരിക്കും. ചിലർക്കാകട്ടെ ദേഷ്യവും. ഇങ്ങനെ സംഭവിച്ചാൽ നിരാശ വേണ്ട. പങ്കാളിക്ക് ക്ഷീണമുണ്ടെങ്കിൽ അവരെ ഉറങ്ങാൻ അനുവദിക്കുക.പല ദമ്പതിമാരും അവരുടെ വിവാഹ രാത്രിയിൽ ഇത്തരത്തിൽ ഉറങ്ങിപ്പോകാറുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ലൈംഗിക ബന്ധത്തിന് ഏറ്റവും ഉചിതമായ സമയമാണ് അതിരാവിലെ എന്ന് ചിലർ അഭിപ്രായപ്പെടുന്നു.
താൻ ആഗ്രഹിക്കുന്ന വ്യക്തി ഇതാണ് എന്ന് നിങ്ങൾ തീരുമാനിച്ചതിന് ശേഷം, നിങ്ങളുടെ ലൈംഗിക ജീവിതം വിരസമാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ബലപ്രയോഗം വേണ്ട, പങ്കാളി തന്നിൽ തൃപ്തയാണോയെന്ന് ചോദിച്ചറിയുക, അവരുടെ ഇഷ്ടങ്ങളെക്കുറിച്ച് അറിയുക, മസാജിംഗ് വളരെ പ്രധാനമാണ്. പങ്കാളിക്ക് സർപ്രൈസുകൾ നൽകുക.