ishaan

കൊളംബോ: ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ തന്റെ സ്വതസിദ്ധാമായ വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരുടെ മനം കവർന്നിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ. ആദ്യ അന്താരാഷ്ട്ര ടി 20 മത്സരത്തിലെന്ന പോലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ അടിച്ചാണ് 23കാരനായ ഇഷാൻ കിഷൻ തന്റെ ഏകദിന അരങ്ങേറ്റവും ആർഭാടമാക്കിയത്.

മത്സരശേഷം ടീമംഗം കൂടിയായ യൂസ്‌വേന്ദ്ര ചാഹലിന്റെ യൂട്യൂബ് ചാനലായ ചാഹൽ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആദ്യ പന്ത് ആര് എറിഞ്ഞാലും താൻ സിക്സർ അടിക്കുമെന്ന് ബാറ്റിംഗിന് ഇറങ്ങുന്നതിനു മുമ്പ് തന്നെ ടീമംഗങ്ങളോട് പറഞ്ഞിരുന്നുവെന്ന് ഇഷാൻ പറഞ്ഞു. "സാഹചര്യങ്ങളെല്ലാം എനിക്ക് അനുകൂലമായിരുന്നു.ആദ്യ ഇന്നിംഗ്സിൽ മുഴുവനും ഞാൻ വിക്കറ്റിനു പിന്നിൽ നിൽക്കുകയായിരുന്നു. അത്കൊണ്ട് തന്നെ പിച്ചിന്റെ സ്വഭാവം നന്നായിട്ട് മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. ബൗളർമാർക്ക് പിച്ചിൽ നിന്ന് കാര്യമായി സഹായമൊന്നും ലഭിക്കുന്നില്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ ബാറ്റിംഗിന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ആദ്യ പന്ത് സിക്സർ അടിക്കുമെന്ന് ഡ്രെസിംഗ് റൂമിൽ വച്ച് ടീമംഗങ്ങളോട് പറഞ്ഞിരുന്നു," ഇഷാൻ കിഷൻ പറഞ്ഞു. വെറും 42 പന്തിൽ നിന്ന് 59 റൺ എടുത്ത ഇഷാന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി.

My dream turning into reality and there is no better feeling. Wearing the India blue is such an honor. Thank you everyone for your wishes and support. The goal remains to continue the hard work, giving it my all for my country 🇮🇳💙😍 pic.twitter.com/YzjWtSjnT2

— Ishan Kishan (@ishankishan51) July 18, 2021