wildfire

വാഷിംഗ്ടൺ: ഒറിഗണിൽ കാട്ടുതീ വീണ്ടും ശക്തി പ്രാപിക്കുന്നു. കൊടും ചൂടും വരണ്ട കാലാവസ്ഥയും അമേരിക്കയേയും കാനഡയേയും കീഴടക്കിയതോടെയാണിത്. ഒറിഗണിൽ നിന്ന് രണ്ടായിരത്തോളം പേരെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഉഷ്ണതരംഗത്തെ തുടർന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ പടർന്നുപിടിച്ച എൺപതോളം കാട്ടുതീകളിൽ അതിതീവ്രമായ ബൂട്‌ലെഗ് ഫയറാണ് വീണ്ടും ശക്തിപ്രാപിച്ചിരിക്കുന്നത്. വടക്കൻ കാലിഫോർണിയൻ അതിർത്തിയിയിൽ നിന്ന് ആരംഭിച്ച തീ 1210 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞു. ലോസാഞ്ചലസിന്റെ വിസ്തൃതിയോളം വരുമിത്.

ശക്തമായ കാറ്റും മിന്നലും തീ അണയ്ക്കുന്നതിന് അഗ്നിശമന സേനയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്. പ്രദേശമാകെ പുകപടലം മൂടി.

പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ മാത്രം തീ നിയന്ത്രണ വിധേയമാക്കാൻ ഇരുപതിനായിരത്തോളം പേർ ശ്രമിക്കുന്നുണ്ട്.