തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അർജ്ജുനെതിരെ അന്തർരാഷ്ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്റംഗ് ദളും കോലം കത്തിച്ച് പ്രതിഷേധിച്ചു.സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം അന്തർരാഷ്ട്രീയ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.ഹരി പാലോട് ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയ ബജ്റംഗ് ദൾ ജില്ല അദ്ധ്യക്ഷൻ ഷിജു വട്ടിയൂർക്കാവ്,അന്തർരാഷ്ട്രീയ ഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറി ജയൻ തൈക്കാട്,ഹിന്ദു ഹെൽപ്പ് ലൈൻ ജില്ല ജനറൽ സെക്രട്ടറി സുധീഷ് നന്ദിയോട് എന്നിവർ പങ്കെടുത്തു.