accident

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബിൽ യാത്ര ബസ് ഇൻഡസ് ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിച്ച് 29 മരണം. 40 പേർക്ക്​ പരിക്കേറ്റു.സിയാൽകോട്ടിൽ നിന്ന് രാജൻപൂരിലേക്ക് പോകുകയായിരുന്ന ബസ് പഞ്ചാബിലെ ദേര ഖാസി ഖാൻ പ്രദേശത്താണ്​ അപകടത്തിൽപ്പെട്ടത്​.

അപകടം നടന്നയുടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായും മൃതദേഹങ്ങളെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.

അപകട മരണത്തിൽ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ദുഖം രേഖപ്പെടുത്തി.