ലോകമെമ്പാടുമുള്ള മുപ്പത് പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കുകളിലെ കണക്കുകൾ പ്രകാരം പ്രതിമാസം ഒരു ബില്ല്യൺ സജീവ അക്കൗണ്ടുകളാണ് ഇൻസ്റ്റാഗ്രാമിലുള്ളത്. ലക്ഷക്കണക്കിന് അനുയായികളിലേക്ക് എത്തിച്ചേരാനും അവരുടെ ചാനലുകളിലും ബ്ലോഗുകളിലും ആശയവിനിമയം വർദ്ധിപ്പിക്കാനും വിവിധ സ്ഥലങ്ങളിലുള്ള ബ്ലോഗർമാർക്ക് ഇതിലൂടെ സാധിക്കുന്നു.
ഇൻസ്റ്റാഗ്രാമിൽ നിന്നും മാത്രമായി ലക്ഷങ്ങൾ വരുമാനം നേടുന്ന ഇസ്റ്റാഗ്രാം സെലിബ്രിറ്റീസിനെ നമുക്കെല്ലാം പരിചയമുണ്ടാകും, എന്നാൽ ആർക്കും ഒരു ഇൻസ്റ്റാഗ്രാം ഫെയിം ആകാമെന്നും സ്ഥിരമായി അതിൽനിന്നും വരുമാനം നേടാമെന്നും അറിയാവുന്നവർ ചുരുക്കം.എങ്ങനെയാണ് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും പണം നേടാൻ സാധിക്കുക? എങ്ങനെ നല്ല ബ്രാന്റുകളുമായി ടൈ അപ്സ് നടത്താം?
തീർച്ചയായും ഇതിനുള്ള ഉത്തരം ഒരു ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിക്ക് മാത്രമേ നൽകാൻ കഴിയുകയുള്ളു. ഇൻസ്റ്റാഗ്രാമിൽ മില്യൺ ഫോള്ളോവേർസ് ഉള്ള നാലു പേർ ചേർന്ന് സൗജന്യമായി ഇതിനൊരു അവസരമൊരുക്കുകയാണ് ഐശ്വര്യ, അജു ഫിലിപ്പ്, അജ്മൽ ഖാൻ, സറഫ് സാബിത് എന്നിവർ. ' ഇതിനായി ഫാബ്സ്‌ക്വാഡ്മീഡിയ എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിരിക്കുകയാണിവർ. ഇതിലേക്ക് ആർക്കും അപ്ലൈ ചെയ്യാം, മൈക്രോ ഇൻഫ്ളുൻസർ, മാക്രോ ഇൻഫ്ളുൻസർ എന്നോ വേർതിരിവില്ല. ഇതിലേക്കെത്തുന്ന ആളുകൾക്ക് ഫ്രീ ആയി ഗ്രൂമിങ്ങും, ബ്രാൻഡ് ടൈ അപ്സും ലഭ്യമാക്കുകയാണ് ലക്ഷ്യം.
'ഞങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയ കാലഘട്ടത്തിൽ ഇതിൽ നിന്നും വരുമാനം നേടാനുള്ള സാദ്ധ്യതകൾ വിദൂരത്തായിരുന്നു. പൊതുവെ ഇൻസ്റ്റാഗ്രാം വീഡിയോ ക്രീയേറ്റർസ് അല്ലെങ്കിൽ ഡിജിറ്റൽ കൺടെന്റ് ക്രീയേറ്റർസ്‌നെ സമയം കൊല്ലികളായും വിലയില്ലാത്തവരയും സമൂഹം കണ്ടിരുന്നത്. ഇതിൽനിന്നും സ്ഥിരവാരുമാനം നേടുന്ന ഞങ്ങളെപ്പോലുള്ളവർ ശ്രമിക്കുന്നത് ഇതിന്റെ സാദ്ധ്യതകൾ സമൂഹത്തിലേക്കെത്തിക്കാനാണ് ', ഇൻസ്റ്റാഗ്രാമിൽ 2 മില്യൺ ഫോളോവേഴ്സുള്ള അജ്മൽ ഖാൻ പറയുന്നു.
'സമൂഹത്തിൽ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിടുന്ന കൂട്ടരാണ് ഞങ്ങൾ. തീർത്തും അപകീർത്തിപ്പെടുത്തുന്ന തരത്തിയിലുള്ള മെസ്സേജുകളും കമന്റ്സുമാണ് ഞങ്ങൾക്ക് ലഭിക്കുക. ഇതിന്റെ കാരണം സിനിമാക്കാർക്കുള്ളത് പോലെയോ മറ്റു മേഖലകളിൽ ഉള്ളവർക്ക് ഉള്ളതുപോലെയോ ഉറപ്പുള്ള ഒരു കൂട്ടായ്മ കേരളത്തിൽ ഡിജിറ്റൽ കോൺടെന്റ് ക്രീയേറ്റഴ്സിന് ഇല്ല എന്നുള്ളതാണ്. ഇതിനൊരു മാറ്റം വരുത്താനാണ് ഇവർ ശ്രമിക്കുന്നത് '
ഡെവിൾ കുഞ്ചു (അനഘ )
കോവിഡ് കാലഘട്ടത്തിൽ ലോകം മുഴുവൻ ഡിജിറ്റലൈസ്ഡ് ആയപ്പോൾ കൂണുകൾ മുളക്കുപോലെ ഒരുപാടു അക്കൗണ്ടുകൾ നല്ല ഫാൻ ഫോള്ളോവേർസോടെ പൊന്തി വന്നെങ്കിലും പലർക്കും അതിൽ നിന്നെങ്ങനെ വരുമാനമുണ്ടാക്കാം എന്നറിയാതെ പോയി
അജു ഫിലിപ്പ്
ഇൻഫ്ളുൻസർസ് ഹൗസ് എന്ന പേരിലറിയപ്പെടുന്ന ഈ കൂട്ടായ്മ കൊണ്ടുദേശിക്കുന്നത് ഒരു കുടക്കീഴിൽ ലോകമെമ്പാടുമുള്ള ഡിജിറ്റൽ കോൺടെന്റ് ക്രീയേറ്റർസ്‌നെ ഒരുമിച്ചു ചേർക്കാനും സമൂഹത്തിന്റെ മുന്നിൽ ഇതൊരു റെസ്‌പെക്ടഫുൾ ജോലിയായി പ്രതിഛായ മാറ്റാനുമാണ്,
സറഫ് സാബിത്