mereenaസിനിമയിൽ അഭിയിക്കുന്നതു പോലെ തന്നെ താരങ്ങളുടെ സന്തോഷമാണ് പോസ്റ്ററിൽ മുഖം അടിച്ചുവരുന്നതും. ഇപ്പോഴിതാ പുതിയ ചിത്രം 'പിടിക്കിട്ടാപ്പുള്ളി"യിൽ തന്റെ ഫോട്ടോ ഉൾപ്പെടുത്താത്തതിനെ രസകരമായി ട്രോളിയിരിക്കുകയാണ് നടി മെറീന മൈക്കിൾ. നിരവധി പേരാണ് അതിന് തിരിച്ച് കമന്റുകളിട്ടതും. ഫോട്ടോഷോപ്പിലൂടെ തന്റെ ചിത്രം കൂടി ചേർത്ത പോസ്റ്ററാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

' അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്‌ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടെന്ന് പറയാൻ പറഞ്ഞ്. " ഇതായിരുന്നു മെറീന ചിത്രം പങ്കുവച്ച് കൊണ്ട് നൽകിയ അടിക്കുറിപ്പ്.

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പിടികിട്ടാപ്പുള്ളി'. സണ്ണി വെയിൻ, അഹാന കൃഷ്‌ണൻ, മറീന മൈക്കിൾ, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.