photo

ജീവിതമാർഗത്തിനായി കേര​ള​ത്തിലെത്തുന്ന മറു​നാ​ടൻ തൊഴിലാ​ളി​ക​ൾക്കുണ്ടാകുന്ന അപകടങ്ങളും അവർ അകപ്പെടുന്ന ക്രിമിനൽ കേസുകളും കൊലപാതങ്ങളും ഒക്കെ മാദ്ധ്യമങ്ങളിൽ തുടർവാർത്തയാകുന്നുണ്ട്. എറ​ണാ​കു​ളത്ത് നിർമ്മാ​ണ​ത്തി​ലി​രി​ക്കുന്ന കെട്ടി​ട​ത്തിന്റെ ഭാര​മേ​റിയ ഗിർഡിൽസ് വീണ് മരി​ച്ചതാണ് ഓർമ്മ​യിലെ അവ​സാ​നത്തെ സംഭ​വം.

ഇവർക്ക് സംഭവിക്കുന്ന അപകടമരണങ്ങൾക്ക് അധികൃതരും ഉത്തരവാദികളാണ്. ഗുരു​ത​ര​മായ അപ​ക​ട​സാദ്ധ്യതയുള്ള രംഗങ്ങളിൽ ഒരു മുൻക​രു​തലും സുര​ക്ഷയും ഇല്ലാതെയാണ് അതിഥി തൊഴി​ലാ​ളി​കൾ ജോലി ചെയ്യേ​ണ്ടി വ​രു​ന്ന​ത്. ഇത് ആരുടെ വീഴ്ച​യാണ്. ഉട​മ​സ്ഥന്റെയോ, കോൺട്രാ​ക്ട​റോ, അതോ തൊഴിൽ വകു​പ്പി​ന്റെ​യോ? പരസ്പര കലഹത്തെ തുടർന്നുണ്ടാകുന്ന കൊലപാതങ്ങൾ,അടി​പിടി കേസു​കൾ എന്നി​വ​യൊക്കെ ഇവർക്കിടയിൽ അപൂർവമല്ല. മറു​നാ​ടൻ അതിഥി തൊഴി​ലാ​ളി​ക​ളിൽ ലഹരി ഉപയോഗം അമിതമാണ്. ചില​രൊക്കെ മയ​ക്കു​മ​രു​ന്നിനും മദ്യ​ത്തിനും
അടി​മ​യാ​ണു​താ​നും. അങ്ങ​നെ​യു​ള്ള​വ​രെല്ലാം പകൽ സമയത്ത് അപകടം പിടിച്ച ജോലി ചെയ്യുന്നുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഈ വിഷയത്തിൽ അധി​കൃ​ത​രു​ടെയും അടി​യ​ന്തര ശ്രദ്ധ പതിയണം. കൃത്യമായ ഇടവേളകളിൽ തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച് അവരുടെ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി മാനസികവും ശാരീരികവുമായ ആരോഗ്യം, സുരക്ഷിതമായ തൊഴിൽ സാഹചര്യം എന്നിവ ഉറപ്പുവരുത്താൻ അടിയന്തര

നടപടിയും ഉണ്ടാകണം.


ടി.ബി. ജയപ്രകാശ്
ഫോൺ : 9746007292