അശ്വതി ശ്രീകാന്തിന്റെ ബേബിഷവർ ആഘോഷങ്ങളാണ് പോയവാരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത്. 'ചക്കപ്പഴ'ത്തിലെ ആശയായി വേഷമിടുന്ന അശ്വതി രണ്ടാമതും ഗർഭിണിയാണ്. താരം തന്നെയാണ് ആ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്.
ഇപ്പോഴിതാ 'ചക്കപ്പഴ'ത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ബേബി ഷവർ ചിത്രങ്ങളാണ് താരങ്ങളിൽ പലരും പങ്കുവച്ചിരിക്കുന്നത്. കൊവിഡിന് ശേഷം ചിത്രീകരണം പുനരാരംഭിച്ച ചക്കപ്പഴത്തിന്റെ പുതിയ എപ്പിസോഡിലാണ് ആശയുടെ ബേബിഷവർ ചിത്രീകരിച്ചിരിക്കുന്നത്.
'ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾ ഞങ്ങളുടെ അഭിമാനവും സന്തോഷവുമാണ്. ഞങ്ങളുടെ മൂല്യത്തിന് ഒരു വില നൽകാൻ ആർക്കും ആവശ്യപ്പെടാനാവില്ല ' എന്ന കുറിപ്പോടെയാണ് ലളിതാമ്മയായി വേഷമിടുന്ന സബിറ്റ ചിത്രം പങ്കുവച്ചത്.