cloud-burst

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉത്തരകാശിയിലെ മൻഡോ ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ മൂന്നുപേർ മരിച്ചു. നാലു പേരെ കാണാതായി. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.

സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. നിരവധി വീടുകളിൽ വെള്ളം കയറി.