norovirus

ലണ്ടൻ: ​ബ്രിട്ടനെ പ്രതിസന്ധിയിലാഴ്ത്തി നോറോവൈറസ് വ്യാപിക്കുന്നു. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട്​ ചെയ്​തെന്നാണ് വിവരം. കൊവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിത്.

ഇംഗ്ലണ്ടിൽ അഞ്ചാഴ്ചക്കിടെയാണ്​ ഇത്രയും പേരിൽ വൈറസ്​ കണ്ടെത്തിയത്​. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യമായാണ്​ ഇത്രയും ഉയർന്ന കണക്കുകൾ റിപ്പോർട്ട് ചെയ്തത്.

ഛർദ്ദിയും വയറിളക്കവുമാണ്​ പ്രധാന ലക്ഷണങ്ങൾ. പനി, ത​ലവേദന, ശരീര വേദന എന്നിവയും ലക്ഷണങ്ങളാണ്. വയറിനും കുടലിനും മറ്റു പ്രശ്​നങ്ങളുമുണ്ടാകും. വൈറസ്​ വാഹകർക്ക്​ ശതകോടിക്കണക്കിന്​ വൈറസുകളെ മറ്റുള്ളവരിലേക്ക്​ വ്യാപിപിക്കും. വൈറസ്​ പകർന്ന്​ 48 മണിക്കൂറിനുള്ളിൽ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത്​ നിലനിൽക്കും. ശരീരം സ്വയം ഇവക്കെതിരെ പ്രതിരോധശോഷി ആർജിക്കുമെങ്കിലും എത്രനാൾ നിലനിൽക്കുമെന്ന്​ സ്ഥിരീകരിക്കാനായിട്ടില്ല.കൊവിഡിന്​ സമാനമായ നിയ​​ന്ത്രണങ്ങളിലൂടെയേ നോറോയേയും പ്രതിരോധിക്കാനാവൂ എന്ന്​ വിദഗ്ദ്ധർ പറയുന്നു.