accident

നെയ്റോബി: കെനിയയിലെ കിസുമു- ബുസിയ ഹൈവേയിൽ എണ്ണയുമായി പോയ ടാങ്കർ മറിഞ്ഞ്​ തീപിടിച്ച്​ 13 പേർ വെന്തുമരിച്ചു. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്​ അപകടം. വാഹനം മറിഞ്ഞയുടൻ എണ്ണയൂറ്റാനായി പ്രദേശവാസികൾ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു. അതിനിടെ ഉഗ്രശബ്​ദത്തോടെ ടാങ്ക‌‌ർ‌ പൊട്ടിത്തെറിക്കുകയായിരുന്നു. 24 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ടും. മരണസംഖ്യ ഉയരുമെന്ന്​ പൊലീസ്​ അറിയിച്ചു.

അഗ്​നിബാധ അണക്കാൻ അഗ്നിശമനസേന മണിക്കൂറുകൾ കഴിഞ്ഞാണ്​ എത്തിയത്​.