നമ്മുക്കെല്ലാം സുപരിചിതമായ അത്തിപ്പഴത്തിന് ആരോഗ്യപരമായി നിരവധി ഗുണങ്ങളുണ്ട്. പഴുത്ത അത്തിയെ പോലെ തന്നെ ഉണങ്ങിയ അത്തിയും ഗുണപ്രദമാണ്. മഗ്നീഷ്യം, മാംഗനീസ്, കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും ജീവകം എ, കെ, ഫോളേറ്റ്, കോളിൻ എന്നിവയും അടങ്ങിയ അത്തിയിൽ ധാരാളം നാരുകളുമുണ്ട്. അത്തിയുടെ തൊലി, ഇല, പഴം എന്നിവയെല്ലാം ഔഷധ സമ്പുഷ്ടമാണ്. ധാരാളം കാൽസ്യമടങ്ങിയ അത്തിപ്പഴം എല്ലുകൾക്ക് ശക്തി നൽകുകയും ഓസ്റ്റിയോ പൊറോസിസ് വരാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലെ ആന്റി ഓക്സിഡന്റുകൾ നിരവധി രോഗങ്ങളെ തടയുന്നു. അത്തിയുടെ ഇല പ്രമേഹം
കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ തൊണ്ടവേദന അകറ്റാനും ചർമത്തെയും തലമുടിയെയും ആരോഗ്യമുള്ളതാക്കാനും ഉത്തമം.