mary-com

ടോക്കിയോ: ഒളിമ്പിക്സ് വില്ലേജിനെക്കുറിച്ചും അവിടത്തെ ഭക്ഷണത്തെക്കുറിച്ചും ഇന്ത്യൻ താരങ്ങളിൽ സമ്മിശ്ര പ്രതികരണം. ഞായറാഴ്ചയോടെ ഇന്ത്യൻസംഘത്തിലെ ഭൂരിഭാഗം അംഗങ്ങളും ടോക്കിയോയിൽ എത്തി. കൂടുതലും മികച്ചതാണെന്ന അഭിപ്രായക്കാരാണ്. എന്നാൽ ചൂടുവെള്ളത്തിനായി റൂമുകളിൽ കെറ്രിലില്ല എന്നതാണ് ഇന്ത്യൻ സംഘത്തിന്റെ പ്രധാന പരാതി. നൂറിലധികം ഇലക്ട്രിക്ക് കെറ്രിലുകൾ വേണമെന്ന് ഇന്ത്യൻ എംബസിയിൽ അറിയിച്ചിട്ടുണ്ട്. റൂം വൃത്തിയാക്കൽ മൂന്ന് ദിവസം കൂടുമ്പോഴാണ് നിശ്ചയിച്ചിരിക്കുന്നത്. ജനസമ്പർക്കം ഒഴിവാക്കാനാണ് എല്ലാ ദിവസവുമുള്ള റൂം സർവീസ് ഒഴിവാക്കിയത്. എന്നാൽ എല്ലാ ദിവസവും റൂസർവീസ് ആവശയമുള്ളവർക്ക് അത് നൽകുമെന്ന് അധികൃതർ അറിയിച്ചു. ടൗവൽ എല്ലാദിവസവും മാറുവാനുള്ള സൗകര്യം ഉണ്ട്.

ഫുഡ് സെന്ററിൽ ഇന്ത്യയുൾപ്പടെ എല്ലാ രാജ്യങ്ങളിലുമുള്ള ഭക്ഷണങ്ങളുണ്ട്. ഇന്ത്യൻ അത്‌ലറ്റ് ജി. സത്യൻ വളരെ മികച്ച അഭിപ്രായമാണ് ഭക്ഷണത്തെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസം കഴിച്ച ദാലും പറാത്തയും നല്ലതായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം ഇന്ത്യൻ ഭക്ഷണം ശരാശരിയാണെന്നും കോണ്ടിനെന്റലും ജാപ്പനീസുമാണ് നല്ലതെന്നുമാണ് ഒരു ഇന്ത്യൻ ഒഫീഷ്യൽ പറഞ്ഞു.

ഉന്നം പിടിച്ച് ദീപിക

അമ്പെയ്ത്തിലെ ഇന്ത്യൻ പ്രതീക്ഷ ദമ്പതികളായ അതാനു ദാസും ദീപിക കുമാരിയും ടോക്കിയോയിൽ പരിശീലനത്തിനിറങ്ങി. ഞായറാഴ്ചയാണ് ഇവർ ടോക്കിയോയിൽ എത്തിയത്. മികസ്ഡ് ഡബിൾസിൽ ഇരുവരും ഒരുമിച്ച് മത്സരിക്കുന്നുണ്ട്. ഈമാസം 23 മുതൽ 31വരെ യുമനോഷിമ പാർക്കിലാണ് അമ്പെയ്ത്ത് മത്സരങ്ങൾ നടക്കുന്നത്.

കഴിഞ്ഞ രണ്ട് തവണത്തെയും തോൽവികൾ നേരത്തേ തന്നെ മറന്നിരുന്നെന്നും ഇത്തവണ മെഡൽ നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ദീപിക കുമാരി പറഞ്ഞു. അമ്പെയ്ത്തിൽ ഇതുവരെ ഒരു ഒളിമ്പിക്സ് മെഡൽ രാജ്യത്തിന്റെ അക്കൗണ്ടിൽ ഇത്തവണ ആകുറവ് നികത്തണമെന്നാണ് ആഗ്രഹം. നിലവിൽ ലോക ഒന്നാം നമ്പർ താരമായ ദീപിക പറഞ്ഞു. കഴിഞ്ഞയിടെ ലോകകപ്പ് സ്വർണമെഡൽ നേടിയതും ദീപികയുടെ ആത്മവിശ്വാസം കൂട്ടുന്നു.

ഷൂട്ടിംഗ് താരങ്ങളും ഇന്നലെ പരിശീലനത്തിനിറങ്ങി.

ഒ​ളി​മ്പി​ക്സി​നെ​ ​വി​ടാ​തെ​ ​കൊ​വി​ഡ്

​ ​ഒ​ളി​മ്പി​ക്സ് ​പ​ടി​വാ​തി​ലി​ൽ​ ​എ​ത്തി​നി​ൽ​ക്കെ​ ​ആ​ശ​ങ്ക​ ​ഉ​യ​ർ​ത്തി​ ​വീ​ണ്ടും​ ​കാ​യി​ക​താ​ര​ത്തി​ന് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ചെ​ക്ക് ​റി​പ്പ​ബ്ലി​ക്ക് ​ബീ​ച്ച് ​വോ​ളി​താ​രം​ ​ഓ​ൺ​ഡ്രെ​ ​പെ​രി​സി​ച്ചാ​നാ​ണ് ​പു​തു​താ​യി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചി​രു​ക്കു​ന്ന​ത്.​ ​ദി​വ​സ​വും​ ​ന​ട​ത്തു​ന്ന​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​യി​ലാ​ണ് ​പെ​രി​സി​ച്ച് ​പോ​സി​റ്രീ​വാ​യ​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​കൊ​വി​ഡ് ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ഒ​ന്നും​ ​ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും​ ​ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്നും​ ​ചെ​ക്ക് ​റി​പ്പ​ബ്ലി​ക്ക് ​ഒ​ളി​മ്പി​ക് ​ടീം​ ​ത​ല​വ​ൻ​ ​മാ​ർ​ട്ടി​ക്ക് ​ഡൊ​ക്‌​റ്റൊ​ർ​ ​അ​റി​യി​ച്ചു.
അ​മേ​രി​ക്ക​ൻ​ ​ജിം​നാ​സ്റ്രി​ക് ​താ​ര​ത്തി​നും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ടോ​ക്കി​യോ​യ്ക്ക് ​സ​മീ​പ​മു​ള്ള​ ​ഇ​ൻ​സാ​യ്‌​യി​ലാ​ണ് ​താ​രം​ ​പ​രി​ശീ​ല​ന​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രു​ന്ന​ത്.​ ​താ​ര​ത്തി​ന്റെ​ ​പേ​ര് ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​വ​നി​താ​ ​ആ​ർ​ട്ടി​സ്റ്റി​ക് ​ജിം​നാ​സ്റ്റി​ക് ​ടീം​ ​അം​ഗം​ ​ആ​ണെ​ന്നാ​ണ് ​വി​വ​രം.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച​ ​ജിം​നാ​സ്റ്റി​ക്‌​സ് ​താ​ര​വു​മാ​യി​ ​അ​ടു​ത്തി​ട​പ​ഴ​കി​യ​ ​മ​റ്റൊ​രു​ ​താ​രം​ ​ഹോ​ട്ട​ൽ​ ​മു​റി​യി​ൽ​ ​ഐ​സൊ​ലേ​ഷ​നി​ലാ​ണ്
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ഫു​ട്‌​ബാ​ൾ​ ​താ​ര​ങ്ങ​ളാ​യ​ ​ത​ബി​സോ​ ​മോ​ന്യാ​നെ,​ ​ക​മോ​ഹെ​ലോ​ ​മ​ഹ്ലാ​ത്സി​ ​എ​ന്നി​വ​ർ​ക്കും​ ​വി​ഡി​യോ​ ​അ​ന​ലി​സ്റ്റ് ​മാ​രി​യോ​ ​മാ​ഷ​യ്ക്കും​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.