കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും. മൂന്ന് മത്സരങ്ങളുൾപ്പെട്ട പരമ്പരയിൽ ആദ്യത്തെ മത്സരം ജയിച്ച ഇന്ത്യയ്ക്ക് ഇന്നും വിജയം തുടർന്നാൽ പരമ്പര സ്വന്തമാക്കാനാകും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നുമുതലാണ് മത്സരം. സോണി ചാനലുകളിലും സോണിലൈവിലുമാണ് തത്സമയ സംപ്രേഷണം ഉള്ളത്.
നായകൻ ശിഖർ ധവാവാന്റെയും അരങ്ങേറ്റക്കാരൻ ഇഷാൻ കിഷന്റേയും അർദ്ധ സെഞ്ച്വറികളുടേയും പ്രിഥ്വിഷായുടെ വെടിക്കെട്ടിന്റേയും പിൻബലത്തിൽ 7 വിക്കറ്റിനായിരുന്നു ആദ്യ മത്സരത്തിൽ ഇന്ത്യയുടെ വിജയം. ഇന്ത്യൻ ടീം ഇന്ന് ഭുവനേശ്വറിന് പകരം നവദീപ് സെയ്നിയെ കളിപ്പിക്കാൻ സാദ്ധ്യതയുണ്ട്.
പന്ത് ക്വാറന്റൈൻ
പൂർത്തിയാക്കി
ഇംഗ്ലണ്ടിൽ ടെസ്റ്റ് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനൊപ്പമുള്ള വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കൊവിഡ് ബാധിച്ചതിന് ശേഷമുള്ള നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കി. രോഗം ഭേദമായെങ്കിലും ഇന്ന് ഡർഹാമിൽ തുടങ്ങുന്ന ത്രിദിന പരിശീലന മത്സരത്തിൽ പന്ത്പങ്കെടുക്കില്ല. സാഹയും നിരീക്ഷണത്തിലായതിനാൽ രാഹുലായിരിക്കും വിക്കറ്റ് കീപ്പർ.