മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ സിനിമകൾ മാത്രമല്ല ആരാധകർ ആഘോഷമാക്കുന്നത്. മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം പുസ്തകങ്ങളുടെ പശ്ചാത്തലത്തിൽ മമ്മൂട്ടി പങ്കുവച്ച് ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.. ഇപ്പോഴിതാ പുതിയൊരു ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.
മഞ്ഞ ഷർട്ട് ധരിച്ച് തന്റെ നീളൻ മുടിയിൽ പോണി ടെയിൽ കെട്ടിയിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'ടൈനി പോണി' എന്ന ക്യാപ്ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്.
മമ്മൂട്ടിയുടെ പുതിയ ലുക്കിന് 'ബിഗ് ബി' സിനിമയിലെ 'അള്ളാ ബിലാലിക്ക' പ്രശസ്ത ഡയലോഗാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. ഭീഷ്മപർവ്വത്തിന് ലൈക്ക് അടിക്കാനും കമന്റുണ്ട്. സൗന്ദര്യം കൊണ്ട് ഈ മനുഷ്യൻ വീണ്ടും അദ്ഭുതപ്പെടുത്തുകയാണെന്നും ആരാധകരുടെ കമന്റുകൾ നീളുന്നു.