kangana-ranaut

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് നടി കങ്കണ റണാവത്ത്. സുഖവും ആഡംബരവും ആരെയും മികച്ച മനുഷ്യരാക്കില്ല, മറിച്ച് സ്വഭാവശക്തിയും സമഗ്രതയുമാണ് അത് സൃഷ്ടിക്കുന്നതെന്ന് മോദിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് നടി ഫേസ്ബുക്കിൽ കുറിച്ചു.

മഴയത്ത് സ്വയം കുടപിടിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന മോദിയുടെ ചിത്രമാണ് കങ്കണ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതേ ചിത്രം പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഈ ലാളിത്യം പിണറായിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു.