congress

​​ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗോവിന്ദദാസ് കോന്ദോജം രാജിവച്ചു. എട്ട് പാര്‍ട്ടി എം എല്‍ എമാരും അദ്ദേഹത്തിനൊപ്പം രാജിവച്ചിട്ടുണ്ട്. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാഴ്ത്തി നേതാക്കളുടെ രാജി.

രാജിവച്ച നേതാക്കൾ ബി ജെ പിയിൽ ചേരുമെന്നാണ് വിവരം. ആറ് തവണ തുടര്‍ച്ചയായി ഗോവിന്ദദാസ് കോന്ദോജം ബിഷ്‌ണുപൂർ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂര്‍ മന്ത്രിയുമായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഡിസംബറിലാണ് സോണിയാ ഗാന്ധി പി സി സി അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്.

മണിപ്പൂരില്‍ അറുപതംഗ നിയമസഭയില്‍ 36 അംഗങ്ങളുടെ പിന്‍ബലത്തോടെ എന്‍ ഡി എയാണ് ഭരിക്കുന്നത്. 21 എം എല്‍ എമാരുണ്ടായിരുന്ന ബി ജെ പി പ്രാദേശിക പാര്‍ട്ടികളുടെ പിന്‍ബലത്തോടെ ഭരണം പിടിക്കുകയായിരുന്നു.