flight

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 22 നാണ് കാനഡ ആദ്യമായി ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

ഏപ്രിൽ 22 ന് 30 ദിവസത്തേക്കായിരുന്നു വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. മേയ്, ജൂൺ മാസങ്ങളിൽ ഇത് വീണ്ടും നീട്ടുകയായിരുന്നു.ഇത് നാലാം തവണയാണ് കാനഡ വിലക്ക് നീട്ടുന്നത്.

നാളെ വിലക്ക് അവസാനിക്കാനിരിക്കെയാണ് ഓഗസ്റ്റ് 21 വരെ വീണ്ടും നിരോധനം

ഏർപ്പെടുത്തിയത്. ഡെൽറ്റ വകഭേദം കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കാനഡയുടെ നടപടിയെന്ന് ഗതാഗത മന്ത്രി ഒമർ അൽഗാബ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിൽ ഇപ്പോഴും സ്ഥിതി ഗുരതരമായി തുടരുകയാണ്.കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയിൽ നിന്ന് ലഭിച്ച നിർദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.