thar

നാസിക്ക്: നാസിക്കിലെ ഫാക്ടറിയിൽ നിർമ്മിച്ച 600 ലേറെ ഡീസൽ വാഹനങ്ങൾ മടക്കിവിളിക്കാൻ മഹീന്ദ്രയുടെ തീരുമാനം. മാലിന്യം കലർന്ന ഡീസൽ നിറച്ചതിനെതുടർന്ന് എഞ്ചിനിൽ കേടുപാടുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് മഹീന്ദ്ര വാഹനങ്ങൾ മടക്കി വിളിക്കുന്നത്. വാർത്തയെകുറിച്ച് മഹീന്ദ്ര ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച റിപ്പോർട്ടിൽ എഞ്ചിനിലെ ചില ഭാഗങ്ങളിൽ തേയ്മാനം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് വാഹനങ്ങൾ മടക്കി വിളിക്കുന്നതെന്ന് പറയുന്നു.

2021 ജൂൺ 21 മുതൽ ജൂലായ് 2 ന് ഇടയിൽ നാസിക്കിലെ ഫാക്ടറിയിൽ നിർമ്മിച്ച വാഹനങ്ങളാണ് മഹീന്ദ്ര മടക്കി വിളിച്ചിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട് വാഹനത്തിൽ ചെയ്യുന്ന എല്ലാ അറ്റകുറ്റപണികളും സൗജന്യമായി തന്നെ ഉപഭോക്താവിന് ചെയ്തുകൊടുക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. ഉപഭോക്താക്കളെ നേരിട്ട് വ ിളിച്ചാണ് കമ്പനി വാഹനത്തിന്റെ അറ്റകുറ്റപണിക്കായി എത്തിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഥാർ, സ്കോർപ്പിയോ, ബൊലേറോ, മരാസ്സോ, എക്സ് യു വി 300 എന്നീ വാഹനങ്ങളാണ് നാസിക്കിലെ പ്ലാന്റിൽ മഹീന്ദ്ര നിർമിക്കുന്നത്.