actress-politician-khushb

ചെന്നൈ: നടിയും ബി.ജെ.പി നേതാവുമായി ഖുശ്ബു സുന്ദറിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. മൂന്ന് ദിവസം മുമ്പാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതെന്ന് ഖുശ്ബു പ്രസ്താവനയിൽ പറഞ്ഞു.

നിരവധി ട്വീറ്റുകൾ ഇല്ലാതാക്കിയിട്ടുണ്ട്. നടിയുടെ പ്രൊഫൈൽ ചിത്രവും നീക്കം ചെയ്തു. പ്രൊഫൈൽ പേരും മാറ്റി. ആറ് മണിക്കൂർ മുമ്പ് വരെ ഹാക്കർ ഈ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ട്വിറ്റർ അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളിലാണെന്ന് ഖുശ്ബു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഈ അക്കൗണ്ടിൽ നിന്ന് വന്ന ട്വീറ്റുകളിൽ തനിക്ക് ബന്ധമില്ലെന്നും അവർ അറിയിച്ചു.

കഴിഞ്ഞവർഷം ഏപ്രിലിലും ഖുശ്ബുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു.