ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലെത്തിയിരിക്കുകയാണ് ഫോർഡിന്റെ ജനപ്രിയ വാഹനമായ ഫിഗോയിൽ. ഫോർഡിന്റെ കോംപാക്‌ട് എസ്.യു.വിയായ എക്കോസ്‌പോട്ടിൽ നൽകിയിട്ടുള്ള ആറ് സ്‌പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനോടെയാണ് എത്തുന്നത്. പെട്രോൾ എൻജിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായിട്ടാണ് ഫിഗോ എത്തുന്നത്. 95 ബി.എച്ച്.പി. പവറും 119 എൻ.എം.ടോർക്കുമേകുന്ന 1.2 ലിറ്റർ നാച്വറലി ആസ്‌പിരേറ്റഡ് പെട്രോൾ എൻജിനാണ് ഫിഗോയിൽ പ്രവർത്തിക്കുന്നത്. നിലവിൽ അഞ്ച് സ്‌പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ഫിഗോ നിരത്തുകളിൽ എത്തിയിരുന്നത്.