ചലച്ചിത്ര പ്രേമികൾക്കും കലാസ്വാദകർക്കും ഈ ഓണത്തിന് വമ്പൻ ഓഫറുകൾ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സിനിയ. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക പ്രശംസ ഏറെ പിടിച്ചുപറ്റിയ 'സിനിയ' ,അഞ്ച് വർഷത്തെ സബ്സ്ക്രിപ്ഷൻ പക്കേജിന് 999 രൂപക്ക് നൽകുന്ന ഓഫറാണ് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് സിനിയയിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാകുമെന്ന് മനേജിംങ് ഡയറക്ടർ ബിജു മണികണ്ഠൻ അറിയിച്ചു.