thar

എഞ്ചിൻ പ്രവർത്തനങ്ങളുടെ പോരായ്‌മ കണക്കിലെടുത്ത് മഹീന്ദ്ര ഏതാനും വാഹനങ്ങൾ തിരിച്ചുവിളിച്ച് പരിശോധിക്കാനൊരുങ്ങുന്നു. 2021 ജൂൺ മുതൽ ജൂലായ് രണ്ട് വരെ നിർമ്മിച്ച 600 വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്. മഹീന്ദ്രയുടെ നാസിക് പ്ലാന്റിൽ നിർമ്മിച്ച ഡീസൽ എഞ്ചിൻ വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്. എന്നാൽ ഏതൊക്കെ മോഡലുകൾക്കാണ് പ്രശ്‌നം പറ്റിയതെന്ന കാര്യം മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. എസ്.യു.വി. മോഡലുകളായ ഥാർ, സ്‌കോർപിയോ, ബൊലേറൊ, മാരാസോ, എക്‌സ്.യു.വി.300 തുടങ്ങിയ വാഹനങ്ങളാണ് നാസിക്കിന്റെ പ്ലാന്റിൽ നിർമിക്കുന്നത്.