olympics

ടോ​ക്കി​യോ​:​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​കൂ​ടി​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​ഒ​ളി​മ്പി​ക്സ് ​ ഉപേക്ഷിക്കാ​നു​ള്ള​ ​സാ​ധ്യ​ത​യും​ ​ഒ​ളി​മ്പി​ക്സ് ​സം​ഘാ​ട​ക​ ​സ​മി​തി​ ​ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഏ​റെ​ ​പ്ര​തി​കൂ​ല​മാ​ണെ​ങ്കി​ലും​ ​പ​ടി​വാ​തി​ലി​ൽ​ ​എ​ത്തി​നി​ൽ​ക്കെ​ ​ഒ​ളി​മ്പി​ക്സ് ​ഉ​പേ​ക്ഷി​ക്കാ​തി​രി​ക്കാ​തി​രി​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സ് ​ഓ​ർ​ഗ​നൈ​സിം​ഗ് ​ക​മ്മിറ്റി​ ​സി.​ഇ.​ഒ​ ​തോ​ഷി​റോ​ ​മൂ​ട്ടോ​ ​വ്യ​ക്ത​മാ​ക്കി.​ഓ​രോ​ ​ദി​വ​സ​ത്തെ​യും​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​നി​രീ​ക്ഷി​ച്ചു​ ​വ​രി​ക​യാ​ണ്.​ ​കോ​വി​ഡ് ​കേ​സു​ക​ളു​ടെ​ ​എ​ണ്ണം​ ​ഇ​നി​യും​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​അ​ഞ്ചം​ഗ​ ​സ​മി​തി​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​ഒ​ളി​മ്പി​ക്‌​സ് ​ന​ട​ത്ത​ണോ​യെ​ന്ന് ​പു​നഃ​പ​രി​ശോ​ധി​ക്കു​മ​ന്നും,​ ​മൂ​ട്ടോ​ ​പ​റ​ഞ്ഞു.

പ​ത്ര​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഒ​ളി​മ്പി​ക്സ് ​വി​ല്ലേ​ജി​ൽ​ ​താ​ര​ങ്ങ​ൾ​ക്ക് ​ഉ​ൾ​പ്പെ​ടെ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച​ ​സാ​ഹ​ച​ര്യ​വും​ ​വെ​ള്ളി​യാ​ഴ്ച​ത്തെ​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​ ​നി​ന്ന് ​ടൊ​യോ​ട്ടോ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ്പോ​ൺ​സ​ർ​മാ​ര​ട​ക്കം​ ​പ​ങ്കെ​ടു​ക്കാ​തെ​ ​പി​ൻ​മാ​റി​യ​തും​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ് ​മൂ​ട്ടോ​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.
കൊ​വി​ഡി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​പ്ര​തി​കൂ​ല​മാ​ണെ​ന്ന് ​ഞ​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​ബോ​ദ്ധ്യ​മു​ണ്ട്.​ ​പ​ക്ഷേ​ ​മു​ന്നോ​ട്ട് ​പോ​കു​വാ​ൻ​ ​ത​ന്നെ​യാ​ണ് ​തീ​രു​മാ​നം.​ ​എ​ന്നാ​ൽ​ ​ച​ർ​ച്ച​ ​വീ​ണ്ടും​ ​ന​ട​ന്നു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​മൂ​ട്ടോ​ ​പ​റ​ഞ്ഞു.​ ​
ജാ​പ്പ​നീ​സ് ​ഗ​വ​ൺ​മെ​ന്റു​മാ​യി​ ​വ​ള​രെ​യ​ടു​ത്ത​ ​ബ​ന്ധം​ ​പു​ല​ർ​ത്തു​ന്ന​യാ​ളാ​ണ് ​മൂ​ട്ടോ.​ ​സ​ർ​ക്കാ​രി​നെ​തി​രേ​ ​ഒ​ളി​മ്പി​ക്സ് ​ന​ട​ത്തു​ന്ന​തി​നെ​തി​രെ​ ​വ​ലി​യ​ ​പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്.
ഒ​ളി​മ്പി​ക്സ് ​ഇ​നി​ ​റ​ദ്ദാ​ക്കു​ക​യെ​ന്ന​ത് ​ശ​രി​യാ​യ​ ​തീ​രു​മാ​ന​മ​ല്ല.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​സു​ര​ക്ഷി​ത​മാ​യൊ​രു​ ​ഗെ​യിം​സി​നാ​യി​ ​സ​ത്യ​സ​ന്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​അ​ന്താ​രാ​ഷ്ട്ര​ ​ഒ​ളി​മ്പി​ക് ​ക​മ്മി​റ്റി​ ​ചീ​ഫ​്​ ​തോ​മ​സ് ​ബ​ക്ക് ​പ​റ​ഞ്ഞി​രു​ന്നു.
അ​തേ​സ​മ​യം​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്നു​ള്ള​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​ശ​ങ്ക​ ​മ​ന​സി​ലാ​ക്കു​ന്നു​വെ​ന്ന് ​ഓ​ർ​ഗ​നൈ​സിം​ഗ് ​ക​മ്മറ്റി​ ​പ്ര​സി​ഡ​ന്റ് ​സ​യി​ക്കോ​ ​ഹ​ഷി​മോ​ട്ടോ​ ​വ്യ​ക്ത​മാ​ക്കി.​ ​ഒ​ളി​മ്പി​ക്സി​നെ​തി​രെ​ ​പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രോ​ട് ​ക്ഷ​മ​ ​ചോ​ദി​ക്കു​ന്നു​വെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ ​ഒ​ളി​മ്പി​ക്സാ​ണ് ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്ന് ​ഈ​വ​ർ​ഷ​ത്തേ​ക്ക് ​മാറ്റി​യ​ത്.
ക​ഴി​ഞ്ഞ​ ​മാ​സ​ങ്ങ​ളി​ൽ​ ​കൊ​വി​ഡ് ​നി​ര​ക്ക് ​കു​റ​വാ​യി​രു​ന്നു​വെ​ങ്കി​ലും​ ​ഈ​മാ​സം​ ​നി​ര​ക്ക് ​വ​ള​രെ​ ​കൂ​ടി​യി​രു​ന്നു.​ ​നി​ല​വി​ൽ​ ​ടോ​ക്കി​യോ​യി​ൽ​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.
അ​തേ​സ​മ​യം​ ​മെ​ക്സി​ക്ക​ൻ​ ​ബേ​സ് ​ബാ​ൾ​ ​ടീ​മി​ലെ​ ​ര​ണ്ട് ​പേ​ർ​ക്കു​കൂ​ടി​ ​പു​തു​താ​യി​ ​കൊ​വിഡ്​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
വെ​ള്ളി​യാ​ഴ‌്ചയാ​ണ് ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങെ​ങ്കി​ലും​ ​നാ​ളെ​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മാ​വും.​ ​പ്ര​ധാ​ന​ ​സ്‌​പോ​ൺ​സ​ർ​മാ​രാ​യ​ ​ടൊ​യോ​ട്ട,​​​ ​പാ​ന​സോ​ണി​ക് ​കോ​ർ​പ​റേ​ഷ​ൻ,​ ​ഫു​ജി​റ്റ്‌​സു​ ​ലി​മി​റ്റ​ഡ്,​ ​എ​ൻ.​ഇ.​സി​ ​കോ​ർ​പ​റേ​ഷ​ൻ​ ​എ​ന്നി​വ​രെ​ല്ലാം​ ​ഉ​ദ്ഘാ​ട​ന​ ​പ​രി​പാ​ടി​ക​ളി​ൽ​ ​നി​ന്നും​ ​വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​പ​ര​സ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ടൊ​യോ​ട്ട​ ​പി​ന്മാ​റി.

കാണാതായ ഉഗാണ്ട താരത്തെ കണ്ടെത്തി

നാല് ദിവസം മുൻപ് ഒളിമ്പിക് ട്രെയിനിംഗ് ക്യാമ്പിൽ നിന്ന് കാണാതായ ഉഗാണ്ടയുടെ വെയ്റ്ര് ലിഫ്ടിംഗ് താരം ജൂലിയസ് സെക്കിറ്രോളോക്കയെ ജാപ്പനീസ് പൊലീസ് കണ്ടെത്തി. ഒരു ജോലി അന്വേഷിച്ചാണ് താൻ ടീം ക്യാമ്പിൽ നിന്ന് മുങ്ങിയതെന്ന് ജൂലിയസ് പൊലീസിനോട് പറഞ്ഞു. മിയി പ്രവിശ്യയിലെ ഒരു വീട്ടിൽ നിന്നാണ് ജൂലിയസിനെ കണ്ടെത്തിയതെന്നും ഒരു തരത്തിലുള്ള ക്രൈമിലും അദ്ദേഹം ഉൾപ്പെട്ടിട്ടില്ലെന്നും ഒസാക്ക പൊലീസ് പറഞ്ഞു. ഒളിമ്പിക്സിൽ മത്സരിക്കാൻ ക്വാട്ട സ്വിസ്റ്റം പ്രകാരം യോഗ്യത ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് 20 കാരനായ ജൂലിയസ് പരിശീലന ക്യമ്പിൽ നിന്ന് മുങ്ങിയത്.

മെഡലുയർത്താൻ ചാനു

വെയ്റ്ര് ലിഫ്ടിംഗിൽ ഇത്തവണ ഇന്ത്യയ്ക്ക് ഒരു മെഡൽ സമ്മാനിക്കാൻ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മീരാബായി ചാനു. വിനതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് ചാനു മത്സരിക്കുന്നത്. റിയോ ഒളിമ്പിക്സിലെ വേദന ഇവിടെ സന്തോഷമാകുമെന്നാണ് ചാനുവിന്റെ പ്രതീക്ഷ. നേരത്തേ തന്നെ റിയോയിലെത്തിയ ചാനുവിന്റെ പരിശീലനവും നല്ല രീതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞയിടെ റെക്കാഡ് പ്രകടനം പുറത്തെടുക്കാനായതും ഇരുപത്തിയാറുകാരിയായ ചാനുവിന് അനുകൂല ഘടകമാണ്.