ന്യൂഡൽഹി: മുതലപ്പൊഴി ഫിഷിംഗ് ഹാർബറിലെ തുടർച്ചയായ അപകടങ്ങൾ സംബന്ധിച്ച് വിദഗ്ദ്ധ പഠനം നടത്തണമെന്നും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥിരം യൂണിറ്റിനെ നിയോഗിക്കണമെന്നും അടൂർ പ്രകാശ് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ 6 വർഷത്തിനിടെ 55ലേറെ ആളുകൾക്ക് ജീവഹാനി സംഭവിച്ചു. നിരവധി വള്ളങ്ങൾക്ക് കേടുപാട് പറ്റി. നിലവിൽ ഹാർബറിൽ സുരക്ഷിതത്വ പ്രശ്‌നങ്ങളില്ലെന്നാണ് സംസ്ഥാനം കേന്ദ്രസർക്കാരിനെ അറിയിച്ചിരിക്കുന്നത്. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.