ചെന്നൈ: കോളേജ് വിദ്യാർത്ഥികളിലെ ആശയവൈവിദ്ധ്യവും ഗവേഷണ വൈദഗ്ദ്ധ്യവും കണ്ടെത്താനായി ടാറ്റാ സ്‌റ്റീൽ അഡ്വാൻസ്ഡ് മെറ്റീരിയൽസ് റിസർച്ച് സെന്റേഴ്‌സ് (ടി.എസ്.എ.എം.ആർ.സി) സംഘടിപ്പിച്ച 'മെറ്റീരിയൽ നെക്‌സ്‌റ്റ് 2.0" പരിപാടിയിൽ ജേതാക്കളായി വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ (വി.ഐ.ടി) ഗവേഷണ ടീം. വി.ഐ.ടിയിലെ സെന്റർ ഫോർ ബയോമെറ്റീരിയൽസ്, സെല്ലുലാർ ആൻഡ് മോളിക്യുലർ തെറാനോസ്‌റ്റിക്‌സ് (സി.ബി.സി.എം.ടി) വിഭാഗമാണ് വിജയം ചൂടിയത്. അഞ്ചുലക്ഷം രൂപയുടെ കാഷ് പ്രൈസ് ഇവർക്ക് ലഭിച്ചു.
'ടൈറ്റൻസ്" എന്ന പേരിൽ മത്സരിച്ച വി.ഐ.ടി സംഘത്തിന്റെ മെന്റർ സി.ബി.സി.എം.ടിയിലെ ഡയറക്‌ടറും സീനിയർ പ്രൊഫസറുമായ ഡോ. ഗീതാ മണിവാസഗമായിരുന്നു. റിസർച്ച് സ്‌കോളർമാരായ പേർലിൻ ഹമീദ്, അൻഷീദ് റഹീം, ജി. അശ്വിൻ, ആർ. ജിഷിത എന്നിവരടങ്ങിയ സംഘമാണ് വി.ഐ.ടിയെ പ്രതിനിധീകരിച്ചത്. 250 ടീമുകൾ മത്സരിച്ചതിൽ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (ബംഗളൂരു) ആണ് റണ്ണറപ്പ്.