റിയാദ്: ഹജ്ജ് തീർത്ഥാടനത്തിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനെത്തിയ തീർഥാടകരെല്ലാം ഇന്നലെ രാവിലെ മിനായിൽ തിരിച്ചെത്തി ജംറയിലെ പ്രതീകാത്മക പിശാചിനെ കല്ലെറിയൽ കർമ്മം നടത്തി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്.
അറഫ സമ്മേളനത്തെ തുടർന്ന് മുസ്ദലിഫയിൽ രാത്രി തങ്ങിയ ശേഷം ചൊവ്വാഴ്ച രാവിലെ മുഴുവൻ തീർഥാടകരും മിനായിലേക്ക് തിരിച്ചെത്തിയത്. ഏഴു കല്ലുകൾ എറിഞ്ഞാണ് തീർഥാടകർ പൈശാചികതയെ പ്രതീകാത്മകമായി തുരത്തുന്ന കർമം അനുഷ്ഠിക്കുന്നത്. ഇതിനുശേഷം അറവുമാടുകളെ ബലിയറുക്കൽ കർമ്മം നിർവഹിച്ചു. ബലി കർമ്മത്തിന് ശേഷം
തീർഥാടകർ തല മുണ്ഡനം ചെയ്തു. തുടർന്ന് തീർഥാടകർ മക്കയിലെത്തി കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം ചെയ്തു. ഇനിയുള്ള ദിവസങ്ങളിലും ഈ കർമം തുടരും.