silpa-raj-

മുംബയ് : അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുന്ന കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ മുംബയ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ആഢംബരപൂർണമായ ജീവിതം നയിച്ചിരുന്ന രാജ് കുന്ദ്രയോട് എവിടെ നിന്നാണ് ഒരു ജോലിയും ചെയ്യാതെ ഇതിനൊക്കെ പണമെന്ന് പൊലീസിന് മുൻപേ ചോദിച്ച ഒരാളുണ്ട്. മറ്റാരുമല്ല ദ കപിൽ ശർമ ഷോ എന്ന പ്രശസ്ത ചാനൽ പരിപാടി നയിക്കുന്ന കപിൽ ശർമയാണ് ഈ ധൈര്യം കാട്ടിയത്. വർഷങ്ങൾക്ക് മുൻപ് നടന്ന ഷോയിലെ ഈ ഭാഗമാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

ശിൽപ ഷെട്ടി, രാജ് കുന്ദ്ര, ഷമിത ഷെട്ടി എന്നിവർ അതിഥികളായെത്തിയ എപ്പിസോഡിൽ ആതിഥേയനായ കപിൽ ശർമ രാജ് കുന്ദ്രയോട് തന്റെ വരുമാന മാർഗ്ഗത്തെക്കുറിച്ചും ജീവിത രീതികളെ കുറിച്ചുമുളള ചോദ്യം ചോദിക്കുന്നുണ്ട്. ഒന്നും ചെയ്യാതെ സമ്പാദിക്കുന്നതിനെക്കുറിച്ചും ചോദിക്കുന്നു. ബോളിവുഡ് പാർട്ടികൾ, ഫുട്‌ബോൾ മത്സരങ്ങൾ, പുറത്തുള്ള റെസ്റ്റോറന്റുകൾ എന്നിവയിൽ പലപ്പോഴും കാണാറുണ്ട് എവിടെ നിന്നാണ് ഇതിനുള്ള വരുമാനം എന്ന ചോദ്യത്തിന് പക്ഷേ മറുപടി പറഞ്ഞത് രാജ് കുന്ദ്രയുടെ ഭാര്യയായ ശിൽപ്പയാണ്. തന്റെ ഭർത്താവ് വളരെ കഠിനാധ്വാനം ചെയ്യുന്നുവെന്നും ചിലപ്പോൾ അയാൾ മണിക്കൂറുകളോളം ജോലിചെയ്യുമെന്നും അവർ പറഞ്ഞു

शिल्पा शेट्टी के पति राज कुंद्रा को क्राइम ब्रांच ने
अश्लील फिल्में बनाने के आरोप मे किया गिरफ्तार.
Finally everyone got the right answer of the question asked by kapil sharma on #TheKapilSharmaShow many years ago.#RajKundra #shilpashettykundra #RajKundraArrest pic.twitter.com/TcMFujKiyu

— Dessie Aussie 🇮🇳🇭🇲 (@DessieAussie) July 19, 2021