chahar

ദീപക് ചഹാർ രക്ഷകനായി, രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം, പരമ്പരയും സ്വന്തം

കൊ​​​ളം​​​ബോ​​​:​​​ ​​​ദീ​പ​ക് ​ച​ഹാ​റി​ന്റെ​ ​ത്രി​ല്ല​ർ​ ​ബാറ്റിം​ഗി​ന്റെ​ ​മി​ക​വി​ൽ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​ശ്രീ​ല​ങ്ക​യി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​ ​ജ​യം​ ​പി​ടി​ച്ചു​വാ​ങ്ങി.​ ​ഇ​ന്ന​ല​ത്തെ​ ​മൂ​ന്ന് ​വി​ക്ക​റ്റ​ിന്റെ​ ​വി​ജ​യ​ത്തോ​ടെ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളു​ൾ​പ്പെ​ട്ട​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​ ​ഒ​രു​ ​മ​ത്സ​രം​ ​ശേ​ഷി​ക്കെ​ ​ത​ന്നെ​ ​ഇ​ന്ത്യ​ ​(2​-0​)​ ​സ്വ​ന്ത​മാ​ക്കി.​ ​ബാറ്റുകൊ​ണ്ടും​ ​ബാ​ളു​കൊ​ണ്ടും​ ​നി​റ​ഞ്ഞാ​ടി​യ​ ​ദീ​പ​ക് ​ച​ഹാ​റി​ന്റെ​ ​ഓ​ൾ​റൗ​ണ്ട് ​പ്ര​ക​ട​ന​മാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​തു​ണ​യാ​യ​ത്.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ശ്രീ​ല​ങ്ക​ ​നി​ശ്ചി​ത​ 50​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 275​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​അ​വ​സാ​ന​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(277​/7​).
35.1​ ​ഓ​വ​റി​ൽ​ 193​/7​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​തോ​ൽ​വി​ ​മു​ന്നി​ൽ​ക്ക​ണ്ട​ ​ഇ​ന്ത്യ​യെ​ ​ദീ​പ​ക് ​ച​ഹാ​ർ​ ​(പു​റ​ത്താ​കാ​തെ​ 69​)​ ​ഭു​വ​നേ​ശ്വ​ർ​ ​കു​മാ​റി​നെ​ ​(​പു​റ​ത്താ​കാ​തെ​ 19​)​ ​കൂട്ടുപിടിച്ച് അ​വി​ശ്വ​സ​നീ​യ​മാ​യി​ ​വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​ഭേ​ദി​ക്ക​പ്പെ​ടാ​ത്ത​ ​എ​ട്ടാം​ ​വി​ക്ക​റ്റി​ൽ​ ​ഇ​രു​വ​രും​ 84​ ​പ​ന്തി​ൽ​ 84​ ​റ​ൺ​സി​ന്റെ​ ​വി​ജ​യ​ക്കൂ​ട്ടു​കെ​ട്ട് ​പ​ടു​ത്തു​യ​ർ​ത്തി.​ 82​ ​പ​ന്ത് ​നേ​രി​ട്ട് 7​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​ക​​​ച്ച​​​യു​​​ട​​​ൻ​​​ ​​​സ​​​ൻ​​​ഡാ​​​ക​​​ന്റെ​​​ ​​​പ​​​ന്തി​​​ൽ​​​ ​​​വി​​​ക്ക​റ്റി​നു​​​ ​​​മു​​​ന്നി​​​ൽ​​​ ​​​കു​​​ടു​​​ങ്ങി.​​​ ​​​മ​​​നീ​​​ഷ് ​​​പാ​​​ണ്ഡെ​​​ ​​​(37​​​),​​​ ​​​ക്രു​​​നാ​​​ൽ​​​ ​​​പാ​​​ണ്ഡ്യ​​​ ​​​(35​​​),​​​ ​​​നാ​​​യ​​​ക​​​ൻ​​​ ​​​ശി​​​ഖ​​​ർ​​​ ​​​ധ​​​വാ​​​ൻ​​​ ​​​(29​​​)​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​അ​​​ല്പ​​​നേ​​​രം​​​ ​​​പി​​​ടി​​​ച്ചു​​​ ​​​നി​​​ന്നു.​​​ ​ക​​​ഴി​​​ഞ്ഞ​​​ ​​​ക​​​ളി​​​യി​​​ൽ​​​ ​​​ത​​​ക​​​ർ​​​പ്പ​​​ൻ​​​ ​​​ബാ​റ്റിം​​​ഗ് ​​​പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ ​​​ഓ​​​പ്പ​​​ണ​​​ർ​​​ ​​​പ്രി​​​ഥ്വി​​​ ​​​ഷാ​​​യ്ക്കും​​​ ​​​(13​​​),​​​ ​​​ഇ​​​ഷാ​​​ൻ​​​ ​​​കി​​​ഷ​​​നും​​​ ​​​(1)​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​തി​​​ള​​​ങ്ങാ​​​നാ​​​യി​​​ല്ല.​ ​ഹ​​​സ​​​ര​​​ങ്ക​​​ ​​​ല​ങ്ക​യ്ക്കാ​യി​ ​മൂ​​​ന്ന് ​​​വി​​​ക്ക​​​റ്റ് ​​​വീ​​​ഴ്‌​ത്തി.
നേ​​​ര​​​ത്തേ​​​ ​​​ടോ​​​സ് ​​​നേ​​​ടി​​​ ​​​ബാ​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ​​​ ​​​ശ്രീ​​​ല​​​ങ്ക​​​ ​​​അ​​​ർ​​​ദ്ധ​​​ ​​​സെ​​​ഞ്ച്വ​​​റി​​​ ​​​നേ​​​ടി​​​യ​​​ ​​​ആ​​​വി​​​ഷ്ക​​​ ​​​ഫെ​​​ർ​​​ണാ​​​ണ്ടോ​​​യു​​​ടേ​​​യും​​​ ​​​(50​​​),​​​ ​​​ച​​​രി​​​ത​​​ ​​​അ​​​സ​​​ല​​​ങ്ക​​​യു​​​ടേ​​​യും​​​ ​​​(65​​​),​​​ ​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ 44​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി​​​യ​​​ ​​​ച​​​മി​​​ക​​​ ​​​ക​​​രു​​​ണാ​​​ ​​​ര​​​ത്ന​​​യു​​​ടേ​​​യും​​​ ​​​മി​​​ക​​​വി​​​ലാ​​​ണ് 50​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 9​​​ ​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്ട​​​ത്തി​​​ൽ​​​ 275​​​ ​​​റ​​​ൺ​​​സെ​​​ന്ന​​​ ​​​ന​​​ല്ല​​​ ​​​ടോ​​​ട്ട​​​ൽ​​​ ​​​പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​​​യ​​​ത്.​​​ ​​​ഇ​​​ന്ത്യ​​​യ്ക്കാ​​​യി​​​ ​​​ഭു​​​വ​​​നേ​​​ശ്വ​​​റും​​​ ​​​ച​​​ഹ​​​ലും​​​ ​​​മൂ​​​ന്ന് ​​​വി​​​ക്ക​റ്റ് ​വീ​തം​​​ ​​​വീ​​​ഴ്ത്തി.​ ​ച​ഹാ​ർ​ ​ര​ണ്ട് ​വി​ക്കറ്റ് ​വീ​ഴ്ത്തി.

​രാ​ഹു​ലി​ന് ​സെ​ഞ്ച്വ​റി​
ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യ്ക്ക് ​മു​ന്നോ​ടി​യാ​യു​ള്ള​ ​കൗ​ണ്ടി​സെ​ല​ക്ട് ​ടീ​മി​നെ​തി​രാ​യു​ള്ള​ ​ത്രി​ദി​ന​ ​സ​ന്നാ​ഹ​ ​മ​ത്സ​ര​ത്തി​ൽ ആദ്യ ദിനം​ ​ഇ​ന്ത്യ​ ഒന്നാം ഇന്നിംഗ്സിൽ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 306​ ​റ​ൺ​സ് ​നേടി. രാഹുൽ (101)​ സെഞ്ച്വറി നേടി. രവീന്ദ്ര ജഡേജ (75) അർദ്ധ സഞ്ച്വറിയും അടിച്ചു.