imran-

പെരിന്തൽമണ്ണ : സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ് എം എ) എന്ന അപൂർവ രോഗം ബാധിച്ച ഇമ്രാൻ വേദനയില്ലാത്ത ലോകത്തിലേക്ക് യാത്രയായി. അൽപ സമയം മുൻപാണ് ഇമ്രാൻ മരണമടഞ്ഞത്. ആറു മാസം പ്രായമുളള ഇമ്രാൻ മലപ്പുറം അങ്ങാടിപ്പുറത്തെ ഏറാന്തോട് മദ്രസപടിയിലെ ആലുങ്കൽ ആരിഫ് റമീസ തസ്നി ദമ്പതികളുടെ മകനാണ്. അടുത്തിടെ ഇതേ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള മരുന്നിനായുള്ള 18 കോടിക്കായി മലയാളികൾ കൈകോർത്തതിന് പിന്നാലെയാണ് ഇമ്രാന്റെ ദുരവസ്ഥയും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

പഴയ വാഹനങ്ങളുടെ വിൽപ്പനയായിരുന്നു ഇമ്രാന്റെ പിതാവായ ആരിഫിന്റെ വരുമാന മാർഗം.
കൊവിഡോടെ ഇതും നിലച്ചു. 18 കോടി കണ്ടെത്താൻ വിഷമിച്ച കുടുംബത്തിന് കൈത്താങ്ങുമായി നിരവധി പേർ എത്തിയിരുന്നു.