modi-kangana

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെ പരോക്ഷമായി പിന്തുണച്ച് നടി കങ്കണ റണാവത്ത്. ചരിത്രത്തിൽ മികച്ച ഭരണാധികാരികൾ വേഷം മാറിപോയി തങ്ങളുടെ പ്രജകളെ നിരീക്ഷിക്കാറുണ്ടായിരുന്നെന്ന് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു.

'ഒരു ഭരണകൂടത്തിന്റെ ഭാഗമായ പ്രവൃത്തിയാണിത്. രാമായണത്തിൽ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമുണ്ട്.സീതാ ദേവിയെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം അത്തരത്തിലുള്ളൊരു സന്ദർശനത്തിലാണ് രാമൻ കേട്ടത്.സാമൂഹ്യ വിരുദ്ധ കാര്യങ്ങളോ ജനങ്ങളുടെ പ്രശ്‌നങ്ങളോ അവരുടെ മാനസികാവസ്ഥയോ രാജാവിനറിയണമെന്നുണ്ടെങ്കിൽ അത് വലിയ കാര്യമല്ല, അദ്ദേഹത്തിന്റെ അവകാശമാണ്.' -എന്നാണ് നടി പറയുന്നത്.

അതേസമയം താൻ ഇവിടെ പെഗാസസിനെ കുറിച്ചല്ല പറയുന്നതെന്ന് തമാശ രൂപേണ താരം പറയുന്നു.ഫോൺ ചോർച്ച വിവാദത്തിൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരിക്കുന്ന സമയത്താണ് നടിയുടെ പ്രതികരണം.