saseendran

തിരുവനന്തപുരം: തന്നെ ഫോണിൽ വിളിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന് എതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ പിതാവ്. കേസിൽ ഒത്തുതീർപ്പിനില്ലെന്നും ഒത്തുതീർക്കാൻ ഇത് പാർട്ടി വിഷയമല്ലെന്നും യുവതിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇതുവരെ കേസ് അന്വേഷിച്ചിട്ടില്ല. അന്വേഷണം നടന്നാലേ തൃപ്‌തിയുണ്ടോയെന്ന് പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ശശീന്ദ്രന് എതിരായ പരാതി അന്വേഷിക്കാന്‍ എന്‍ സി പി നിയോഗിച്ച അന്വേഷണ കമ്മിഷനെ കുറിച്ച് അറിയില്ല. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ കമ്മിഷൻ ഉണ്ടെങ്കിൽ സഹകരിക്കുമെന്നും യുവതിയുടെ പിതാവ് പ്രതികരിച്ചു.

സംഭവത്തിൽ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം പദ്‌മാകരൻ കൈയില്‍ കയറി പിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.