ബീജിംഗ്:ചൈനയിൽ അതിശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. ചൈനയുടെ മധ്യ ഹെനാൻ പ്രവിശ്യയുടെ വലിയൊരു ഭാഗവും വെള്ളത്തിനടിയിലാണ്. 1,000 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
ചൈന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം പന്ത്രണ്ട് പേർ മരിക്കുകയും, അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇതിനേക്കാൾ കൂടുതൽ ഉണ്ടാകുമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളും, പുറത്തുവരുന്ന വിവരങ്ങളും സൂചിപ്പിക്കുന്നത്.
ഏകദേശം ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി ചൈനയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്നതിന്റെയും, വെള്ളം കയറിയ ട്രെയിനിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
This is what is happening in Henan, China. People are trapped in subways and trains and waiting for help. There is no food and electricity, hope they can be safe. #China #flood #Henan #Chinese #BreakingNews pic.twitter.com/zSrfsiTPO8
— karenjou (@karenjou1) July 20, 2021
റെയിൽവേ സ്റ്റേഷനുകളും പാർപ്പിട സമുച്ചയങ്ങളുമെല്ലാം മുങ്ങിക്കിടക്കുകയാണ്. ജനങ്ങൾ പലയിടത്തായി കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പലയിടത്തും ഇന്റർനെറ്റ് ഉൾപ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായി.
More videos showing the destruction and power of the flash floods. #Zhengzhou pic.twitter.com/v9YfDRTt3T
— China Breaking News (@EmslieDustin) July 21, 2021