narendra-modi

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ കേന്ദ്രസർക്കാരിന് കടന്നാക്രമിച്ച് വീണ്ടും സുബഹ്മണ്യൻ സ്വാമി. ഫോണ്‍ ചോര്‍ത്തലിന് പണം മുടക്കിയതാരെന്ന് അറിയണം. മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മോദി ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

If we have nothing to hide, then Modi should write to Israeli PM and seek the truth about the NSO's Pegasus project including who paid for it.

— Subramanian Swamy (@Swamy39) July 21, 2021

ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും, ആർ എസ് എസ് നേതാക്കളുടെയും ഫോണുകൾ ചോർത്തിയതായി സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, ഫോൺ ചോർത്തലിന് വിധേയമായ കൂടുതൽ പേരുടെ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും. വിഷയത്തിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തിരുമാനം.

ബക്രീദ് അവധിക്ക് ശേഷം നാളെ സഭ ചേരുമ്പോൾ വിഷയം വീണ്ടും പ്രതിപക്ഷം ഉന്നയിക്കും. കോൺഗ്രസ് നാളെ രാജ്യവ്യാപകമായി രാജ്ഭവൻ ഉപരോധത്തിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഓപ്പറേഷൻ താമര ബി ജെ പി കർണാടകയിൽ നടപ്പിലാക്കിയ സമയത്ത് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെയും ജനതാദൾ നേതാക്കളുടെയും ഫോണുകൾ ചോർത്തിയെന്ന വിവരമാണ് ഒടുവിൽ പുറത്തുവന്നത്.