gadkari-

ന്യൂഡൽഹി : കേവലം ഇരുപത്തിയൊന്ന് മണിക്കൂറുകൾ കൊണ്ട്, സാധാരണ ഗതിയിൽ റോഡിലെ ഒരു കുഴി അടയ്ക്കുന്ന നേരം കൊണ്ട് 26 കിലോമീറ്റർ റോഡ് പണിത് കരുത്ത് കാട്ടിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഡൽഹി മുംബയ് എക്സ്പ്രസ് വേ പദ്ധതിയെ കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയതിനൊപ്പമാണ് ഇക്കാര്യം മന്ത്രി വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്ന റോഡുകളുടെ സമ്പൂർണ വിവരങ്ങൾ ഒന്നിന് പിറകേ ഒന്നായി അദ്ദേഹം ട്വീറ്റും ചെയ്തിട്ടുണ്ട്.

ഡൽഹി മുംബയ് എക്സ്പ്രസ് വേ പദ്ധതി വേഗത്തിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയിട്ടുണ്ട്. പദ്ധതിയുടെ ആകെ ദൈർഘ്യത്തിൽ 350 കിലോമീറ്റർ ഇതിനകം നിർമിച്ചതായും 825 കിലോമീറ്റർ നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷത്തിൽ ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കും. ഡൽഹി മുംബയ് ഇടനാഴി 2023 ജനുവരിയോടെ പ്രവർത്തന സജ്ജമാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂലം നിർമ്മാണ വേഗത കുറഞ്ഞിരുന്നു.

National Highways Construction has seen sharp rise during the covid restriction period.
In 2020-21 Highway construction has paced to 36.5 KM/day. This is the highest ever construction speed of National Highways. #PragatiKaHighway

— Nitin Gadkari (@nitin_gadkari) July 20, 2021

2,507 കിലോമീറ്റർ നീളമുള്ള ഏഴ് എക്സ്പ്രസ് ഹൈവേകൾ രാജ്യത്ത് നിർമ്മാണത്തിലാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വെറും 24 മണിക്കൂറിനുള്ളിൽ 2.5 കിലോമീറ്റർ നാലുവരിപ്പാത കോൺക്രീറ്റ് റോഡും വെറും 21 മണിക്കൂറിനുള്ളിൽ 26 കിലോമീറ്റർ സിംഗിൾ ലെയ്ൻ ബിറ്റുമെൻ റോഡും നിർമിച്ച് ഇന്ത്യ ലോക റെക്കോർഡ് സൃഷ്ടിച്ചുവെന്ന് ഗഡ്കരി വെളിപ്പെടുത്തി.

We are dedicating 3.75 KM long Deesa Elevated corridor to the people of Banaskantha, Gujarat.#PragatiKaHighway pic.twitter.com/ISUxwsoUIJ

— Nitin Gadkari (@nitin_gadkari) July 20, 2021

നിർമ്മാണ വേഗത നിലനിർത്താൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. കരാറുകാർക്ക് പൂർണ പിന്തുണ, കരാർ വ്യവസ്ഥകളിൽ ഇളവ്, സബ് കരാറുകാർക്ക് നേരിട്ട് പണം നൽകൽ, ഓൺസൈറ്റായി തൊഴിലാളികൾക്ക് ഭക്ഷണം, മെഡിക്കൽ സഹായം എന്നിവയുൾപ്പെടുന്ന പാക്കേജാണ് നടപ്പിലാക്കുന്നത്. പദ്ധതികളിൽ ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നതിന്, ഏറ്റവും ഉയർന്ന ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐആർസി) മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുമുണ്ട്.