തിരുവനന്തപുരം: ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്‌മരണകള്‍ പുതുക്കി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡ് മൂലം ഇത്തവണയും ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം. കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പള്ളികളില്‍ മാത്രമായിരുന്നു നമസ്‌കാരം.
ആള്‍കൂട്ടം നിയന്ത്രിക്കാന്‍ മിക്ക പള്ളികളിലും നമസ്‌കാരം പതിവിലും നേരത്തെ നടന്നു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ചര്‍ച്ച നാടിന്‍റെ സൗഹൃദം തകര്‍ക്കാന്‍ ഇടയാക്കരുതെന്ന് ഈദ് സന്ദേശത്തില്‍ പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലന്ന് യുവാക്കള്‍ തീരുമാനിക്കണമെന്ന സന്ദേശവും അദ്ദേഹം നല്‍കി. ലക്ഷദ്വീപ് ജനതയെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയന്ത്രണങ്ങള്‍ക്കിടയിലും പൊലിമ ചോരാതെ വീടുകളില്‍ ആഘോഷം ഒതുക്കുകയാണ് വിശ്വാസികള്‍. പെരുന്നാളിന് കിട്ടിയ ലോക്ക്‌ഡൗൺ ഇളവില്‍ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു.