ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോർട്ട്. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവൻ നിലനിറുത്തുന്നതെന്നും ഫേസ്‌മാസ്‌ക്കിലൂടെയാണ് ഓക്സിജൻ നൽകുന്നതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
രാജസ്ഥാൻ മുൻ ഗവർണർ കൂടിയായ കല്യാൺസിംഗ് ജൂലായ് നാലു മുതൽ ആശുപത്രിയിൽ ചികിത്സയിലാണ്. 89വയസുള്ള അദ്ദേഹത്തിന് ശനിയാഴ്ച ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില കൂടുതൽ വഷളായി. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ സന്ദർശിച്ചിരുന്നു.