olympics

ടോക്കിയോ: 2032-ലെ ഒളിമ്പിക്‌സിനുള്ള വേദിയായി ആസ്‌ട്രേലിയൻ നഗരമായ ബ്രിസ്‌ബേൻ തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ ടോക്കിയോയിൽ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തലവൻ തോമസ് ബാച്ചാണ് പ്രഖ്യാപനം നടത്തിയത്.

മെൽബണിനും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ആസ്ട്രേലിയൻ നഗരമാണ് ബ്രിസ്‌ബേൻ. അമേരിക്കയ്ക്ക് ശേഷം മൂന്ന് വ്യത്യസ്ത നഗരങ്ങളിൽ ഒളിമ്പിക്‌സ് നടത്തുന്ന രണ്ടാമത്തെ രാജ്യമായും ആസ്‌ട്രേലിയ മാറും.നേരത്തെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ബ്രിസ്‌ബേൻ കഴിഞ്ഞ മാസമാണ് ഐ.ഒ.സി എക്‌സിക്യൂട്ടീവ് ബോർഡിന്റെ അംഗീകാരം നേടിയത്. ജക്കാർത്ത, ബുഡാപെസ്റ്റ്, ദോഹ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങൾ 2032-ലെ ഗെയിംസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

2024ലെ അടുത്ത ഒളിമ്പിക്സ് പാരീസിലാണ് നടക്കുന്നത്. 2028 ഒളിമ്പിക്സിന് അമേരിക്കയിലെ ലോസാഞ്ചലസാണ് വേദിയാകുന്നത്.