തിരുവനന്തപുരം:​ തൃപ്പാദപുരത്ത് മദ്ധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ആറ്റിപ്ര തൃപ്പാദപുരം മേലെ കിഴക്കുംകര വീട്ടിൽ കൃഷ്ണകുമാറിനെയാണ് (43)​ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് ഒന്നി​നാണ് കേസിനാസ്പദമായ സംഭവം. തൃപ്പാദപുരം ജംഗ്ഷന് സമീപം സ്ഥലവാസിയായ തങ്കുമോനെ പ്രതി ഇന്റർലോക്ക് കല്ല് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും കാൽമുട്ടിന് താഴെ കല്ലുകൊണ്ട് ഇടിച്ച് എല്ല് പൊട്ടിക്കുകയുമായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ പ്രതിയെ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ​മാരായ വിമൽ, വിഷ്ണു, സി.പി.ഒ​മാരായ അരുൺ എസ്. നായർ, സുജിത്ത്, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.