കൊച്ചി: 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾക്ക് കൂടി ഹാൾമാർക്കിംഗ് യു.ഐ.ഡി രേഖപ്പെടുത്തുന്നതിന് ബ്യൂറോ ഒഫ് ഇൻഡ്യൻ സ്റ്റാൻഡേഡ്സ് (BlS) അംഗീകാരം. 14, 18, 22 കാരറ്റ് ആഭരണങ്ങളിൽ മാത്രമായിരുന്നു ഇതുവരെ ഹാൾമാർക്ക് യു.ഐ.ഡി മുദ്ര പതിച്ചിരുന്നത്. കേരളത്തിൽ 916, 22 കാരറ്റ് ആഭരണങ്ങൾക്കാണ് പ്രിയമേറെയുള്ളത്. ഡയമണ്ട് ആഭരണങ്ങളാണ് 18 കാരറ്റിൽ നിർമിക്കുന്നത്. 14, 20, 23, 24 കാരറ്റിലും വിവിധ ആഭരണങ്ങൾ നിർമിക്കുന്നുണ്ട്.