ഡർഹാം : കൗണ്ടി സെലക്ട് ഇലവന് എതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യൻ ഇലവന് മേൽക്കൈ. ആദ്യദിനത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ സംഘം 311 റൺസിന് ആൾഔട്ടായിരുന്നു. രണ്ടാം ദിനമായ ഇന്നലെ ബാറ്റിംഗിനിറങ്ങിയ കൗണ്ടി സെലക്ട് ഇലവൻ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 105/4 എന്ന നിലയിലാണ്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ബുംറയ്ക്കും സിറാജിനും ഓരോ വിക്കറ്റ് ലഭിച്ചു. അതേസമയം കൗണ്ടി സെലക്ട് ഇലവന് വേണ്ടി കളിക്കാനിറങ്ങിയ ഇന്ത്യൻ പേസർ ആവേഷ് ഖാന് മത്സരത്തിനിടെ പരിക്കേറ്റു. വിരലൊടിഞ്ഞ ഖാന് ഇംഗ്ളണ്ടിലേക്ക് മടങ്ങേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.