തിരുവനന്തപുരം: സംസ്ഥാനത്ത് തലസ്ഥാനത്തിന് പുറമേ കോട്ടയത്തും സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് നിന്നും രോഗപഠനത്തിനെത്തിയ ആരോഗ്യ പ്രവർത്തകയ്‌ക്കാണ് സിക്ക സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ ഇന്ന് രോഗം സ്ഥിരീകരിച്ചത് നാല് പേർക്കാണ്.
ആനയറ സ്വദേശിയായ 26കാരി, പേട്ട സ്വദേശിനിയായ 25കാരി, ആനയറ സ്വദേശിനിയായ 37കാരി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 42 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നിലവിൽ ചികിത്സയിലുളളത് ആറുപേർക്കാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്.