shilpa

മുംബയ്: നീലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപാ ഷെട്ടിക്ക് നിലവിൽ കേസിൽ പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ശിൽപ്പയുടെ പങ്ക് സംബന്ധിച്ച് നിലവിൽ തെളിവില്ലെന്നും മുംബയ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

രാജ്കുന്ദ്ര നിലവിൽ പൊലീസ്​ കസ്റ്റഡിയിലാണ്. വഞ്ചനാകുറ്റത്തിന്​ പുറമെ പൊതു സ്ഥലങ്ങളിൽ അശ്ലീല രംഗങ്ങളിൽ ഏർപെടൽ, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ്​ കുന്ദ്രയ്ക്കെതിരെ ചുമത്തിയത്​.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്റെ സ്ഥാപനത്തിന്​ വേണ്ടിയാണ്​ രാജ്​ കുന്ദ്ര പ്രവർത്തിക്കുന്നതെന്നാണ്​ പൊലീസ്​ കണ്ടെത്തൽ. ഇന്ത്യയിലേക്ക്​ നീലച്ചിത്രങ്ങൾ വിതരണം നടത്തുന്ന പ്രമുഖ കമ്പനിയാണിതെന്നും മുംബയ് പൊലീസ്​ പറഞ്ഞു.

നീലചിത്രങ്ങൾ നിർമിച്ച ശേഷം വിഡിയോകൾ ലണ്ടനിലേക്ക്​ അയച്ചുനൽകും. അവിടെനിന്ന്​ ആപ്പുകളിൽ അപ്​ലോഡ്​ ചെയ്യും. ഒരു ആപ്പ്​ വിലക്കിയാൽ മറ്റു ആപ്പുകളിലൂടെ വിതരണം തുടരും.

18 മാസം മുമ്പാണ്​ കുന്ദ്ര ബിസിനസ്​ ആരംഭിച്ചതെന്ന്​ ജോയിന്റ് കമീഷണർ മിലിന്ദ്​ ബരാംബെ പറഞ്ഞു. ലോക്ക്ഡൗണിൽ ബിസിനസ്​ പടർന്നുപന്തലിച്ചതോടെ പ്രതിദിനം ലക്ഷങ്ങൾ വരുമാനമായി നേടി. യു.കെ

രാജ്​ കുന്ദ്ര വീഡിയോകൾ ഇന്ത്യയിൽനിന്ന്​ ആപ്പുകളിൽ അപ്​ലോഡ്​ ചെയ്​തിരുന്നില്ല. വി ട്രാൻസ്​ഫർ വഴി വിദേശത്തേക്ക്​ അയച്ചുനൽകുകയും അവിടെവെച്ച്​ ആപ്പുകളിൽ അപ്​ലോഡ്​ ചെയ്യുകയുമായിരുന്നു. വീഡിയോ ഉള്ളടക്കങ്ങളുടെ ചിത്രീകരണവും നിർമാണവുമെല്ലാം കുന്ദ്രയുടെ ഓഫിസിൽ വച്ചായിരുന്നു.

സ്ഥിരമായി വീഡിയോകൾ അപ്​ലോഡ്​ ചെയ്യുന്ന ആപ്പുകൾക്ക്​ പുറമെ മറ്റു ആപ്പുകളും കുന്ദ്ര കൈകാര്യം ചെയ്​തിരുന്നു. പ്ലാൻ ബി, ബോളിഫെയിം എന്നിങ്ങനെയാണ്​ അവർ അതിനെ വിളിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ നിയമം ലംഘിക്കുന്നതായും അതിനാൽ ആപ്പിന്​​ ഗൂഗി​ൾ പ്ലേ സ്​റ്റോറും ആപ്പിളും വിലക്കേർപ്പെടുത്തുമെന്നും കുന്ദ്രക്ക്​ അറിയാമായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാട്​സാപ്​ ചാറ്റുകളും പൊലീസ്​ കണ്ടെടുത്തു.

രാജ്​ കുന്ദ്രയുടെ വളർച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. നേരത്തേ പ്രതിദിനം രണ്ടും മൂന്നും ലക്ഷമാണ്​ വരുമാനമായി ലഭിച്ചിരുന്നതെങ്കിൽ പിന്നീട്​ പ്രതിദിനം ആറും ഏഴും ലക്ഷമായി ഉയർന്നു. എന്നാൽ രേഖകളിൽ പതിനായിരങ്ങൾ മാത്രമാണ്​ കാണിച്ചിരുന്നത്​. കൃത്യമായ വരുമാനം കണക്കുകൂട്ടിയിരുന്നു. കണക്കുകളിലെ കള്ളകളിയും കുറ്റകൃത്യമായിരിക്കും. അതിനാൽ ​വിവിധ അക്കൗണ്ടുകളിലെ 7.5 കോടി രൂപ മരവിപ്പിച്ചു.