ബീജിംഗ്: മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഇ മെയിൽ സംവിധാനത്തിന് നേരെ സൈബർ ആക്രമണം നടത്തിയെന്ന യു.എസ് ആരോപണം നിഷേധിച്ച് ചൈന. ആരോപണം യു.എസ് കെട്ടിച്ചമച്ചതെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിെന്റ വാദം.
മാർച്ചിൽ മൈേക്രാസോഫ്റ്റ് കമ്പനിയുടെ ഇ–മെയിൽ സിസ്റ്റങ്ങളിൽ ചൈനയുമായി ബന്ധമുള്ള ഹാക്കർമാർ നുഴഞ്ഞുകയറി എന്നാണ് അമേരിക്കൻ വാദം. ഇക്കാര്യത്തിൽ തെളിവുകൾ നൽകാൻ മൈേക്രാസോഫ്റ്റ് തയാറെടുക്കുകയാണ്. ആഗോളതലത്തിൽ തങ്ങൾ സൈബർ ആക്രമണം നടത്തുന്നുവെന്ന അടിസ്ഥാനപരമായ ആരോപണം സത്യമാണെന്ന് സ്ഥാപിക്കാൻ യു.എസും കൂട്ടാളികളും ശ്രമിക്കുകയാണെന്നും ചൈന വിമർശിച്ചു. സൈബർ ആക്രമണ വിഷയത്തിൽ നാറ്റോയും ചൈനയ്ക്കെതിരെ രംഗത്തുവന്നിരുന്നു. വിഷയത്തിൽ ഇതാദ്യമായാണ് നാറ്റോ ചൈനയ്ക്കെതിരെ തിരിയുന്നത്.