ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,998 പേർ മരിച്ചു. ഇതിൽ 3,509 മരണവും മഹാരാഷ്ട്രയിലാണ്. നേരത്തെയുള്ള മരണങ്ങൾ കൊവിഡ് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയതിനാലാണ് മഹാരാഷ്ട്രയിലെ പ്രതിദിന മരണസംഖ്യ ഇത്രയധികം ഉയർന്നത്. 2.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.